Friday, March 5, 2010

അപ്പുവിന്ടെ അപ്പി

"അപ്പൂ...."
"അപ്പൂ.........."
"അപ്പൂ....................................."
"അവന്‍ അവിടെ എവിടെയെങ്കിലും ഉണ്ടാവും. നീ ഒച്ച വയ്ക്കണ്ട." മെയിന്‍ പേജ് ഇല്‍ നിന്നും കണ്ണെടുക്കാതെ അപ്പുവിന്ടെ അച്ഛന്‍ സമാധാനിപ്പിച്ചു.

"അവന്‍ ഇവിടെ എവിടെയെങ്കിലും ഉണ്ടാവും. അതെനിക്കും അറിയാം. പക്ഷെ സ്കൂള്‍ ബസ്സിനോട്‌  അത് പറഞ്ഞ മതിയോ? 20 മിനിറ്റ് ഇല്ല ബസ്‌ വരാന്‍." അപ്പുവിന്ടെ അമ്മയുടെ തിടുക്കത്തില്‍ ഉള്ള  ശബ്ദം.

"ഉം...." പേജ് മറിച്ചു കൊണ്ട് അച്ഛന്‍ മൂളി.

"അപ്പൂ....................................."

അപ്പു കക്കൂസില്‍ ഉണ്ട്. അമ്മ പറഞ്ഞയച്ചതാണ്. കുറച്ചു നേരം ആയി ഇരിപ്പ് തുടങ്ങിയിട്ട്. ഒന്നും വരുന്നില്ല. ഒരു കണക്കിന് അത് നന്നായി.

സോപ്പ് പെട്ടിയുടെ മുകളില്‍ ഒരു പാറ്റ ഉണ്ട്.
അപ്പുറത്തെ വീട്ടിലെ രണ്ടാം നിലയിലെ ബാത്രൂമിന്ടെ ജനാലയില്‍ ഒരു മാടപ്രാവ് ഇന്നലെ മുതല്‍ ചിറകു പുതച്ചു ഇരിപ്പാണ്. എന്താണാവോ ഉദ്ദേശം.
ഷവര്‍ ഇണ്ടേ പൈപ്പ് ലീക്ക് ആണ്. വെള്ളം വീണു കൊണ്ടേ ഇരിക്കുന്നു.
ഇന്നലെ കിടക്കയില്‍ താന്‍ വീണ്ടും മൂത്രം ഒഴിച്ചിരുന്നു. എന്തോ ഒരു ഓര്‍മയുണ്ട് അച്ഛന്‍ പൊക്കി എടുത്തു നിര്‍ത്തി, ഷെഡി മാറ്റിപ്പിക്കുന്നത്‌. പൈപ്പ് ഇന് താഴെ ചുരുണ്ട് കിടക്കുന്ന തുണി അപ്പുവിന്ടെ ആണ്. അതില്‍ നിന്ന്‍ മൂത്ര സ്മെല്‍ വരുന്നുനുണ്ട്. അപ്പൊ തീര്‍ച്ചയാണ്. മൂത്രമോഴിച്ചിരിക്കുന്നു. അറിയാതെ ആണ് മൂത്രം ഒഴിച്ചതെന്ഗിലും ഒരു ചമ്മല്‍ ഇല്ലാതില്ല. 6 വയസ്സായി. എനിട്ടും കിടക്കയില്‍ മൂത്രം ഒഴിക്കുക ന്നു പറഞ്ഞാ!

മുത്തശിക്ക് കുഞ്ഞുവിനെ വെറുതെയല്ല അപ്പുവിനെക്കാള്‍ ഇഷ്ടം.

അപ്പി വരുന്നുണ്ടോ? ഒരു സംശയം. അപ്പു കുനിഞ്ഞു  നോക്കി. ഒന്നും കാണാന്‍ ഇല്ല. പക്ഷെ ഇപ്പൊ വരും. തോന്നനിണ്ട്. അപ്പു ബലം പിടിച്ചു.

"അപ്പൂ....................................." 

അമ്മയുടെ ഒച്ച ആണ്. ദേഷ്യം ഉണ്ടെന്നു തോന്നണു. മൂത്രപ്രശ്നം ആവുമോ?

അപ്പിഏതായാലും  ഇനി വരവില്ല. പേടിച്ചു അകത്തു തന്നെ കേറി പോയി.

ഫ്ലഷ്   അമര്‍ത്തി അപ്പു പുറത്തേക്ക് ഓടി.

"എന്റെ അപ്പൂ! എത്ര നേരം ആയി കണ്ണാ വിളിക്കണൂ ? സ്കൂളില്‍ പോവണ്ടേ ചക്കരെ? ബസ്‌ ഇപ്പൊ വരും. അമ്മ കുളിപ്പികാം. ബാത്രൂം ഇല്‍ പോയി നിന്നോളൂ."

അപ്പി പോയില്ല. അപ്പു സ്കൂളില്‍ പോയി.
കുത്തി വരയ്ക്കാന്‍ ഒരിടം. അത്ര തന്നെ.